
1979 ഡിസംബർ 20-ന് കോട്ടയത്ത് ജനിച്ചു. അച്ഛൻ: റ്റി.കെ. ശശിധരൻ. അമ്മ: സി.എൻ. ചന്ദ്രിക. മഹാത്മാഗാന്ധി സർവ്വകലാശാല, അണ്ണാമലൈ സർവ്വകലാശാല, IGNOU എന്നിവിടങ്ങളിൽനിന്നും ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദങ്ങൾ. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് ലൈേബ്രറിയൻ ആയി കുറേക്കാലം ജോലിചെയ്തു. പിന്നീട് അധ്യാപനത്തിലേക്ക് തിരിഞ്ഞു. ചില സമാന്തര കോളേജുകളിൽ ജോലിചെയ്തശേഷം സ്വാശ്രയ കോളേജ് അദ്ധ്യാപകനായി. ഇപ്പോൾ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ചെറുപനത്തടി സെന്റ് മേരീസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകൻ.