കളറിസവും ജാതിയുടെ യുക്തിയും; ഒരു തെക്കനേഷ്യൻ പ്രശ്നം

World of Letters

കളറിസവും ജാതിയുടെ യുക്തിയും; ഒരു തെക്കനേഷ്യൻ പ്രശ്നം


ജാത്യാധിഷ്ഠിതമായ നിറത്തിന്റെ ശ്രേണീബദ്ധസ്വഭാവം ഇന്ത്യയിൽ തൊലിക്കറുപ്പ് പ്രശ്‌നമാകുന്നത് കോളനി ആധുനി​കതയുടെ ഉപോത്പന്നമായിട്ടാണെങ്കിലും ജാതിഘടന ചരിത്ര​പരമായി താരതമ്യേന ഇളംനിറമുള്ളവർക്കും അനുകൂലമായി ഒരു സൗന്ദര്യശാസ്ത്രപരമായ ശ്രേണീബന്ധം സൃഷ്ടിച്ചിട്ടുണ്ട് എന്ന് കാണാം. വർണവ്യവസ്ഥ പ്രതീകാത്മകമായി ശുദ്ധിയെയും അശുദ്ധിയെയും തൊലിയിൽ ആരോ​പിക്കുന്നുണ്ട്. ബ്രാഹ്മണരെ വിവരിക്കാൻ വെളുപ്പിനെ ഉപയോഗിക്കുകയും ശൂദ്രരെയും അതിശൂദ്രരെയും നിർവചിക്കാൻ ഇരുണ്ട നിറത്തെയും ഉപയോഗിക്കുന്നു. നന്മയെയും തിന്മയെയും, നായകനെയും വില്ലനെയും സൂചിപ്പിക്കാനും തൊലിയെ ഉപ​യോഗിക്കുന്നുണ്ട്. ഇത് ഇളം നിറത്തിനെ ശുദ്ധമെന്നും ആത്മീയം എന്നും ഇരുണ്ട തൊലിയെ സാമൂഹ്യമായും ആത്മീയ​മായും പിന്നാക്കം നില്ക്കു​ന്നതായും മുൻകൂട്ടി നിർണയിച്ചിരിക്കുന്നു.

ജാതി–തൊലി ശ്രേണീബദ്ധസ്വഭാവവും
കോളനീകരണത്തിന്റെ ഊട്ടിയുറപ്പിക്കലും

ബ്രിട്ടീഷുകാരുടെ സെൻസസ് പ്രക്രിയയും മറ്റു നരവംശശാസ്ത്ര രേഖകളും ജാതിയെ തൊലിനിറവുമായി ബന്ധപ്പെടുത്തി വംശീയവൽക്കരിച്ചു. ഇത് മുൻകാലത്തുണ്ടായിരുന്ന ഫ്ലൂയിഡിറ്റിയെ കളയുകയും നിറവും ജാതി​യുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന കഥനങ്ങളെ സൃഷ്ടി​ക്കുകയും ചെയ്തു. കോളനിനരവംശശാസ്ത്രവും അക്കാലത്തെ ഫോട്ടോഗ്രാഫുകളും കോളനിസ്ഥാപനങ്ങളും സവർണ സൗന്ദര്യശാസ്ത്രത്തെ സ്വാഭാവികമായി നിർണയിക്കുകയും ഇരുണ്ട നിറമുള്ളവ​രെയും താഴ്ന്ന ജാതിക്കാരെയും കൂടുതൽ പ്രാന്തവൽക്കരിക്കുകയും ചെയ്തു.


Related Articles