പാപദോഷത്തിന്റെ ലകാനിയൻ വായന

World of Letters

പാപദോഷത്തിന്റെ ലകാനിയൻ വായന


സൊസ്യൂറിന്റെ (Ferdinand de saussure‑) ` ഭാഷാസിദ്ധാന്തങ്ങളുടെ സാധ്യതകളുപയോഗിച്ച് ഫ്രോയ്ഡിയൻ മനശ്ശാസ്ത്ര തത്ത്വങ്ങളെ പുനരാവിഷ്‌ക്കരിച്ചയാളാണ് ഴാക് ലകാൻ. ഇതിലൂടെ ഫ്രോയ്ഡിന്റെ പല സൈദ്ധാന്തിക പരിമിതികളെയും മറികടക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. മനുഷ്യമനസ്സിന്റെ സാമൂഹികമാനങ്ങളെക്കുറിച്ചുള്ള ലകാനിയൻ ചിന്തകൾ മാനവികവിഷയങ്ങളിലെല്ലാം വലിയ ചലനങ്ങളാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

കൃത്യമായ നിർവ്വചനങ്ങളിൽനിന്നു തുടങ്ങുന്ന ശാസ്ത്രീയ പഠനരീതിയല്ല ലകാന്റേത്. മനുഷ്യമനസ്സ് അത്തരം പഠനത്തിനു വഴങ്ങുന്നതല്ലെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. പുരാണങ്ങളിൽനിന്നും സാഹിത്യകൃതികളിൽനിന്നും ഉദാഹരണങ്ങൾ നിരത്തിയാണ് അദ്ദേഹം സങ്കീർണ്ണമായ മാനസികവ്യാപാരങ്ങൾ വിശദീകരിച്ചിരുന്നത്. അതേ രീതിയിൽ, ബെൽസാക്കിന്റെ 'പാപദോഷം'(The Venial Sin) എന്ന കഥയിലൂടെ ചില ലകാനിയൻ ചിന്തകളെ പരിചയപ്പെടുകയാണു ഈ ലേഖനത്തിന്റെ ഉന്നം.

ക്രിസ്തുമതാധിപത്യം ഉച്ചസ്ഥായിയിലെത്തിയിരുന്ന കുരിശുയുദ്ധങ്ങളുടെ കാലത്തെ യൂറോപ്പാണ് കഥയുടെ പശ്ചാത്തലം. കഥയുടെ കേന്ദ്രബിന്ദു പാപവും. പാപം എന്ന വാക്ക് - ലകാന്റെ ഭാഷയിൽ ഗുരുസൂചകം - എങ്ങനെ ഒരു അധികാരശ്രേണിയുമായി വ്യക്തികളെ പൊരുത്തപ്പെടുത്താൻ ഉപയോഗിക്കപ്പെടുന്നു എന്ന് ഈ കഥയുടെ വിശകലനത്തിലൂടെ കാണാൻ കഴിയും. അതിലേക്കു വരുന്നതിനുമുമ്പ് എന്താണു ഗുരുസൂചകം എന്നു നോക്കാം.


Related Articles