ആര്‍ത്തവവിരാമം: സ്ത്രീയുടെ ഒറ്റയാള്‍ യുദ്ധം

World of Letters

ആര്‍ത്തവവിരാമം: സ്ത്രീയുടെ ഒറ്റയാള്‍ യുദ്ധം


ആര്‍ത്തവവിരാമം ഏതൊരു സ്ത്രീയുടെയും ജീവിതത്തില്‍ സ്വാഭാവികവും അനിവാര്യവുമായ ഒരു ഘട്ടമാണ് എന്നിട്ടും ദശാബ്ദങ്ങളായി അത് നിശ്ശബ്ദതയില്‍ മൂടപ്പെട്ടു കിടക്കുകയാണ്. സ്ത്രീ ജീവിതത്തിലെ ഈ പ്രത്യേക കാലഘട്ടത്തിലൂടെ കടന്നുപോയ ഒരാളെന്ന നിലയില്‍, എത്രത്തോളം കഠിനമാണ്, എത്രമാത്രം ഭീകരമായ ഒറ്റപ്പെടലാണതെന്ന് അനുഭവിച്ചറിഞ്ഞ ആളാണ് ഞാന്‍. എന്റെ തലമുറയിലെ ഭൂരിഭാഗം സ്ത്രീകളെയും പോലെ, അറിവോ പിന്തുണയോ തുറന്ന സംഭാഷണമോ ഇല്ലാതെ നിശ്ശബ്ദയായി ഞാനും ആ നാളുകളിലൂടെ കടന്നുപോയി.

മാനസികമായും ശാരീരികമായും എന്താണ് സംഭവിക്കുന്നതെന്ന് ഷെല്‍ഫുകളിലെ പുസ്തകങ്ങളോ സുഹൃത്തുക്കളോ ഡോക്ടര്‍മാരോ സംസാരിച്ചില്ല. യാതൊരു തയ്യാറെടുപ്പുകളും വിഷമഘട്ടങ്ങളെ തരണം ചെയ്യാനുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ഇല്ലാതെ തനിയെ നടത്തിയൊരു യാത്ര. ഈ നിശ്ശബ്ദത അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു.

സ്ത്രീകള്‍, അവര്‍ വീട്ടമ്മമാരായാലും ഉദ്യോഗസ്ഥകളാണെങ്കിലും തൊഴിലാളികളാണെങ്കിലും അവരുടെ മനസ്സിലും ശരീരത്തിലും സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാനും മനസ്സിലാക്കാനും അതിനായി തയ്യാറെടുക്കേണ്ടതും അവരുടെ അവകാശമാണ്. പുരുഷന്മാരും കുഞ്ഞുങ്ങളും എല്ലാ കുടുംബാംഗങ്ങളും ഈ സംഭാഷണത്തിന്റെ ഭാഗമാകണം, കാരണം ആര്‍ത്തവവിരാമം ഒറ്റപ്പെട്ട അവസ്ഥയില്‍ സംഭവിക്കുന്നില്ല. ഇത് എല്ലാ കുടുംബങ്ങളെയും ജോലി സ്ഥലങ്ങളെയും ബന്ധങ്ങളെയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒരു സാമൂഹ്യവിഷയമാണ്. അവബോധം എല്ലാ തലങ്ങളിലും ആരംഭിക്കണം വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും നയരൂപീകരണ ഇടങ്ങളിലും മനുഷ്യരുള്ള എല്ലാ ഇടങ്ങളിലും...


Related Articles