നിഷ രത്‌നമ്മ

പത്രപ്രവർത്തകയും ഷാർജ ആസ്ഥാനമായ ചിനാർ ഗ്ലോബൽ അക്കാദമി​യുടെ സ്ഥാപകയുമാണ്. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യ​ത്തിലും ബിരുദാനന്തര ബിരുദവും എം.ഫിലും നേടിയിട്ടുണ്ട്. കോയന്പത്തൂരിലെ എൻജിനീയറിങ്ങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായും പിന്നീട് തെഹൽക​യിലും ഡെക്കാൻ ക്രോണിക്കിളിലും സീനിയർ കറസ്പോണ്ട​ന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2023-ൽ സംവിധാനം ചെയ്ത ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന ഡോക്യുമെന്ററിയും അതേ പേരിൽ 2024-ൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പുസ്തകവും വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. വയനാട്ടുകാരി​യായ നിഷ കഴിഞ്ഞ ഏഴു വർഷമായി കുടുംബത്തോടൊപ്പം ഷാർജയിൽ താമസിക്കുന്നു.