“What the horrors of war are, no one can imagine. They are not wounds and blood and fever, spotted and low and dysentery, cold and heat and famine.They are intoxication, drunken brutality, demoralization and disorder on the part of the inferior…”
— Letter to Sidney Herbert, 1856
ക്രിമിയൻ യുദ്ധകെടുതി നേരിൽ കണ്ട ഫ്ലോറൻസ് നൈറ്റിംഗേൽ കുറിച്ച വാചകമാണിത്. മഹത്തായൊരു തൊഴിലിനെ സർവ്വവിധ ആലങ്കാരിക ആദരവുകളോടെയും കൊണ്ടാടുന്ന നഴ്സസ്സ് ദിനത്തോടനുബന്ധിച്ചു തന്നെ ഈ വാക്കുകൾ ആവർത്തിക്കേണ്ടതുണ്ട്. ലോകം യുദ്ധമെന്ന മനുഷ്യനിർമ്മിത മഹാവിപത്തിന്റെ സർവ്വവിധ സംഹാരസാധ്യതകളിലേക്കും പടക്കോപ്പുകൾ കൂട്ടി, പരസ്പരം മുരണ്ടുകൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത് ഒരു മഹാവനിത തെളിച്ച റാന്തൽ വെട്ടത്തിലേക്ക് നാം കൺതുറക്കേണ്ടതുണ്ട്!!!!
