സിസേക്കിന്റെ ക്രിസ്തു കാപ്പനച്ചന്റെ യേശു

Society

സിസേക്കിന്റെ ക്രിസ്തു കാപ്പനച്ചന്റെ യേശു


വിചാരതലത്തിൽ പല സമാനതകളുമുള്ള രണ്ടു ചിന്തകരാണ് ഫാദർ സെബാസ്റ്റ്യൻ കാപ്പനും സ്ലവോയ് സിസേക്കും. ഇരുവരും ലോകമുതലാളിത്തത്തിന്റെ കടുത്ത വിമർശകരാണ്, അതിനെതിരെ മാർക്‌സിസത്തെയും ക്രൈസ്തവചിന്തകളെയും പുനഃസൃഷ്ടിക്കാൻ കഴിയുമെന്നു കരുതുന്നവരുമാണ്. ഇരുവരിലുമുണ്ട് ഹെഗേലിയൻ താർക്കികദർശനത്തിന്റെ ശക്തമായ സ്വാധീനം. ക്രിസ്തുമതവിമർശത്തിൽ ഇരുവരും വ്യത്യസ്തപാതകളിലൂടെയാണു നീങ്ങുന്നതെങ്കിലും ഒടുവിൽ ഏതാണ്ടൊരേയിടത്തെത്തുകയും ചെയ്യുന്നു.

സിസേക്കിന്റെ ക്രിസ്തു

സിസേക്കും ജോൺ മിൽബാങ്ക് എന്ന ദൈവശാസ്ത്രജ്ഞനും തമ്മിൽ നടന്ന സംവാദത്തിന്റെ ഫലമാണ് 'മോൺസ്‌ട്രോസിറ്റി ഓഫ് ക്രൈസ്റ്റ്' എന്ന പുസ്തകം. (Zizek and Milbank 2009) ഇതിൽ, ബൈബിളിലെ ക്രിസ്തുവിനെയും ദൈവികത്രിത്വത്തെയും ഹെഗേലിയൻ താർക്കികദർശനത്തിന്റെ വെളിച്ചത്തിൽ സിസേക് നടത്തുന്ന വ്യാഖ്യാനത്തിൽ മനുഷ്യനെയും സമൂഹത്തെയും കുറിച്ച് ഒരുപാട് ഉൾക്കാഴ്ചകളുണ്ട്. ഒട്ടും സിസ്റ്റമാറ്റിക് അല്ല സിസേക് എന്നുള്ളതാണ് ഒരു പ്രശ്‌നം. അദ്ദേഹം വിട്ടുകളയുന്ന കണ്ണികൾ കൂട്ടിയിണക്കി അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.


Related Articles