ഗൾഫും യൂറോപ്പും ഭാഗ്യാന്വേഷണദേശമാകും മുമ്പ് ‘സിലോൺ’ ആയിരുന്നു മലയാളിയുടെ ഒരു സ്വപ്നഭൂമി. 1900–കളുടെ തുടക്കത്തിൽ ‘സിലോൺ’, ‘കൊളംബ്’ എന്നീ വാക്കുകൾ ചെറുപ്പക്കാരുടെ സംസാരങ്ങളിൽ പലവിധത്തിൽ, പല അർത്ഥത്തിൽ ഇഷ്ടത്തോടെ മുഴങ്ങി. കടൽകടന്ന് പണമുണ്ടാക്കിയവർ അംഗീകാരവും പണവുമായി നാട്ടിൽ എത്തിയതോടെ പലരും അതേ പാത പിന്തുടർന്നു. പുറംവാസത്തിെന്റ ഒരു നീണ്ടകാല ചരിത്രം അങ്ങനെ തുടങ്ങി. പക്ഷേ, ആ ജീവിതത്തിൽ കണ്ണീരും ചോരയും കലർന്നിരുന്നു.
ഇന്ന് ശ്രീലങ്ക എന്ന് വിളിക്കപ്പെടുന്ന സിേലാണുമായി ആഴത്തിലുള്ള ബന്ധം കേരളത്തിനുണ്ട്. ചരിത്രാതീത കാലം മുതൽക്കേ ഇരുനാടുകളും പലതരം കൊടുക്കൽ വാങ്ങലുകൾ നടത്തി. മലയാളിയുടെ കപ്പൽ ചരിത്രത്തിൽ മലബാറിൽനിന്നും കൊച്ചിയിൽനിന്നും കപ്പലുകൾ സിലോണിലേക്ക് പോയതായി രേഖകളുണ്ട്. പൊന്നാനിയിൽ ജീവിച്ച സൈനുദ്ദീൻ മഖ്ദൂം ‘തുഫ്ഫത്തുൽ മുജാഹിദീൻ’ എന്ന കൃതിയിൽ (16–ാം നൂറ്റാണ്ട്) അറബികൾ സിലോൺ യാത്രയ്ക്കിടയിൽ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയതായി പറയുന്നുണ്ട്. ഇൗഴവസമൂഹത്തിെന്റ ആദ്യപൂർവികർ സിലോണിൽനിന്ന് വന്നവരാണെന്നാണ് മറ്റൊരു വാദം. ‘‘അവരുടെ ജാതിപ്പേരുകളിൽ ഒന്ന് (തിയ്യൻ) സൂചിപ്പിക്കുന്നത് അവർ ദ്വീപിൽനിന്ന് വന്നവരാണെന്നത്രെ. മറ്റൊരു പേര് (ഈഴവൻ) ഇൗ ദ്വീപ് സിലോൺ ആണെന്നും സൂചിപ്പിക്കുന്നു. ദ്വീപൻ എന്ന സംസ്കൃതവാക്കിെന്റ രൂപാന്തരമാണ് ‘തീവൻ’ എന്നും അറിയപ്പെടുന്നത്. തലശ്ശേരി ഫാക്ടറി റെക്കോർഡുകളിൽ തിയ്യ സമുദായത്തെ പൊതുവിൽ പരാമർശിച്ചു കാണുന്നത് ‘തിവി’ എന്ന പേരിലാണ്. പൗരാണിക സിലോണിെന്റ പേര് ‘സിംഹള’ എന്നായിരുന്നു എന്ന വസ്തുത വച്ചുനോക്കുേമ്പാൾ സിംഹളൻ ‘സിംഹളൻ’, ‘ഇഹ്ളൻ’, ‘ഇഴുവൻ’ എന്നിങ്ങനെ രൂപാന്തരപ്പെട്ടതാണെന്നു പറയാം’’ എന്നാണ് "മലബാർ മാന്വലി'ലെ വാദം (ലോഗൻ 2007:114–115) (1) ചരിത്രരേഖകളുെട അഭാവത്തിൽ ഇൗ വാദങ്ങൾ മിത്തോ േഫാക്ലോറോ ആയി തുടരും. പക്ഷേ, സിലോണിൽനിന്ന് കേരളത്തിലേക്കുള്ള വരവല്ല ഈ ലേഖനം പരിശോധിക്കുന്നത്. സിലോണിലേക്കുള്ള മലയാളികളുടെ പുറംവാസ ചരിത്രമാണ്.
പ്രയാണങ്ങളുടെ തുടക്കം
