ദലിത് വ്യവഹാരങ്ങൾ

''എന്റെ വാക്കുകളാണ്
എന്റെ ആയുധങ്ങൾ''

ദലിത് സാഹിത്യത്തിൽ എക്കാലത്തെയും ഏറ്റവും ശക്തമായ ഇടപെടലായിരുന്നു 'അക്കർമശി'. താൻ നേരിട്ട ജാതി മർദ്ദനത്തിന്റെയും ദാരിദ്ര്യത്തിന്റെയും നേരുകൾ വിളിച്ചുപറഞ്ഞ ആ ആത്മകഥ തന്റെ തന്നെ ഒരു കലാപമായിരുന്നെന്ന് ശരൺകുമാർ ലിംബാളെ പിന്നീട് പറഞ്ഞു.

മഹാരാഷ്ട്രയിലെ ഹണ്ണൂർ എന്ന ഗ്രാമത്തിൽ ജനിച്ച ശരൺകുമാർ ലിംബാളെയെ ജന്മം മുതൽ ഓരോ അണുവിലും സമൂഹം/ജാതി വേട്ടയാടിക്കൊണ്ടിരുന്നു. ചെറുപ്പത്തിലേ അംബേദ്കറിന്റെയും ഫുലേയുടെയും ചിന്തകളിൽ സ്വാധീനിക്കപ്പെട്ടു. മാർക്‌സിനെയും മാവോയെയും വായിച്ചതോടെ ദലിത് പാന്തർ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി മാറി. 1984 ലാണ് ലിംബാളെയുടെ ആത്മകഥ 'അക്കർമശി'(അർദ്ധജാതി) മറാഠിയിൽ പുറത്തുവരുന്നത്. വൈകാതെ വിവിധ ഇന്ത്യൻഭാഷകളിലേക്ക് 'അക്കർമശി' മൊഴിമാറ്റപ്പെട്ടു. പുസ്തകത്തിന്റെ ഇംഗ്ലിഷ് പരിഭാഷ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് 'ഔട്ട്കാസ്റ്റ്' എന്ന പേരിൽ പ്രസിദ്ധീകരിച്ചതോടെ ശരൺകുമാർ ലിംബാളെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായി. അധ്യാപകൻ, ചരിത്രകാരൻ, നിരൂപകൻ, പത്രപ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഇന്ന് ലിംബാളെ. ഉപാല്യ, ഹിന്ദു, ബഹുജൻ, തുടങ്ങിയ നാൽപതിലധികം കൃതികൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ പൂണെയിൽ യശവന്ത്‌റാവു ചവൻ മഹാരാഷ്ട്ര ഓപ്പൺ സർവകലാശാലയിൽ റീജണൽ ഡയറക്ടറാണ്.


Related Articles