
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജോയിന്റ് രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, കേരളകലാമണ്ഡലം കല്പിത സര്‍വ്വകലാശാലയില്‍ യു.ജി.സി. സ്‌പെഷ്യല്‍ ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല റിസര്‍ച്ച് ഗൈഡായിരുന്നു. ശിവാജി സാവന്തിന്റെ മൃത്യുഞ്ജയ എന്ന നോവല്‍, ഡോ. ടി.ആര്‍. ജയശ്രീയോടൊപ്പം കര്‍ണ്ണന്‍ (വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം) എന്ന പേരില്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു.