കുഞ്ഞാമനും ദലിത് സമൂഹവും

Society

കുഞ്ഞാമനും ദലിത് സമൂഹവും


 

ന്നും ദലിതരും ആദിവാസികളും കാര്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നില്ലെന്നും സാമുദായികവും വൈകാരികവുമായിട്ടാണ് കാണുന്നതെന്നും, ഭൗതികമായ കാഴ്ച്ചപ്പാടിൽ ദലിതരും പാവപ്പെട്ട സവർണരും തമ്മിൽ വ്യത്യാസമില്ലെന്നും, ദലിതരും സവർണരും തമ്മിലല്ല ദലിതരും പിന്നാക്കക്കാരും തമ്മിലാണ് പ്രശ്നമെന്നും, ഇന്ന് ബ്രാഹ്മണിസം നിലനിർത്തുന്നതും പ്രാവർത്തികമാക്കുന്നതും സവർണരല്ല ദലിത്-ആദിവാസി-പിന്നാക്കവിഭാഗങ്ങളാണെന്നുമാണ് കുഞ്ഞാമൻ വിശ്വസിക്കുന്നത്. കുഞ്ഞാമന് ഒരിക്കലും പരിഹരിക്കാൻ കഴിയാതെപോയ ബൗദ്ധികപ്രതിസന്ധിയായിരുന്നു ഇത്. വർഗസ്വത്വം കൈവിടാൻ കഴിയാതിരുന്നതുപോലെ ദലിത് സ്വത്വം ഉൾക്കൊള്ളാനും കഴിയാതെപോയൊരു ബൗദ്ധിക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയ ബൗദ്ധിക ജീവിതത്തിലും കുടുംബജീവിതത്തിലും ഒറ്റപ്പെട്ടുപോയ കുഞ്ഞാമന്റെ അവസാനനാളുകളിൽ നിത്യസന്ദർശകയും സഹായിയുമായിരുന്ന ഡോ. ശാലിനി, മരണശേഷം സാമൂഹ്യമാധ്യമത്തിൽ എഴുതിയ ഓർമ്മക്കുറിപ്പിൽ പറയുന്നൊരു കാര്യം ശ്രദ്ധേയമാണ്. ദലിത്ചിന്തകൻ/ദലിത്ചിന്തക, ദലിത്പ്രഭാഷകൻ/ദലിത്പ്രഭാഷക, ദലിത്അദ്ധ്യാപകൻ/ദലിത്അദ്ധ്യാപിക, ദലിത്ഫെമിനിസ്റ്റ് എന്നിങ്ങനെ പറയുന്നത് തെറ്റല്ലേ എന്ന ചോദ്യത്തിന് കുഞ്ഞാമൻ പറഞ്ഞ മറുപടി: “ഞാനത് ഇഷ്ടപ്പെടുന്നില്ലെന്നും ഒരു വേദിയിൽ ഇത്തരം വാക്കുകൾ സംബോധന ചെയ്യപ്പെട്ടാൽ ഒന്നും പറയാതെ ഞാൻ ഇറങ്ങിപ്പോകും, ഞാനൊരു അക്കാദമിക് ആണ്” എന്നാണ്. താൻകൂടി അംഗമായ സമുദായമാണ് ദലിത് എന്ന വസ്തുതയും ദലിത് ആക്ടിവിസ്റ്റ് എന്ന പ്രയോഗവും അംഗീകരിക്കുന്നുവെന്നല്ലാതെ കുഞ്ഞാമൻ ഒരിക്കലും ദലിത് ആശയലോകത്തെ അംഗീകരിച്ചിരുന്നില്ല.


Related Articles