കൊച്ചുകുട്ടികളുടെ അച്ചുമാമ കൂടിയായിരുന്നു വി.എസ്. എന്തായിരുന്നു ആ ട്രെൻഡിന് കാരണമെന്നൊന്നും എനിക്കറിയില്ല. പക്ഷേ അക്കാലത്തത് വലിയ ട്രെൻഡ് ആയിരുന്നു. വളരെ ചെറിയ കുട്ടിയായിരുന്ന ഗൗരി കുട്ടി പോലും വിഎസിന്റെ കടുത്ത ആരാധികയായിരുന്നു. സെക്രട്ടറിയേറ്റ് മീറ്റിങ്ങുകൾക്ക് പോകുമ്പോഴെല്ലാം "അച്ചുമാമയെ കാണാൻ എന്നെയും കൊണ്ടുപോകണെ" എന്ന് പറയും. എന്റെ അമ്മയാണോ അച്ഛനാണോ അത്തരത്തിൽ ഒരു അച്ചുമാമ കൺസപ്റ്റ് അവൾക്ക് ഉണ്ടാക്കിക്കൊടുത്തത് എന്ന് എനിക്കറിയില്ല.
വനാവകാശ നിയമത്തിന്റെ രൂപീകരണ സമയമായതിനാൽ പലതരം മീറ്റിങ്ങുകൾ കാരണം പലപ്പോഴും സെക്രട്ടറിയേറ്റിൽ പോകേണ്ടി വന്നു. കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്ത സമയങ്ങളിൽ മകളെയും കൊണ്ട് സെക്രട്ടറിയേറ്റിൽ പോവുകയല്ലാതെ വഴിയൊന്നും ഉണ്ടായിരുന്നില്ല. നാലുമണിക്ക് ശേഷമുള്ള മീറ്റിംഗ് ആവുമ്പോൾ താൽക്കാലികമായി അവളെ ചേർത്ത ഡേ കെയറിൽ നിന്നും കൂടെ കൂട്ടുക മാത്രമേ പോംവഴി ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്ത് മകൾക്ക് നിൽക്കുവാൻ ഒരു ഇടം ഉണ്ടായിരുന്നില്ല.
സാധാരണ രീതിയിൽ മുഖ്യമന്ത്രി ലിഫ്റ്റിൽ പോകുമ്പോൾ മറ്റാരും അതിൽ കയറുക പതിവില്ല. സഖാവ് വിഎസ് വന്നതും ലിഫ്റ്റിലേക്ക് കയറിയതും
