മലയാളിയുടെ ആഫ്രിക്ക

Society

മലയാളിയുടെ ആഫ്രിക്ക


കൊച്ചിക്കാരനായ ജോർജ് ഡി റൊസാരിയോയെ ആരും അറിയാനിടയില്ല. ഇനി അറിഞ്ഞെന്നും വരില്ല. നമുക്ക് ലഭ്യമായ വിവരം ഇങ്ങനെയാണ് 30 വയസ്സ്. അച്ഛന്റെ പേര്: പോൾ ഡി റൊസാരിയോ. 150 സെന്റീമീറ്റർ ഉയരം. ക്രിസ്ത്യാനി. Hunter, A. McLeod Others എന്നായിരുന്നു അയാളുടെ ഉടമ അഥവാ തൊഴിൽദാതാവിന്റെ പേര്.

ശരിക്കും ആഫ്രിക്കയിൽ ജോർജ് ഡി റൊസാരിയോ (George De Rozario) 243 എന്ന നമ്പറിലാണ് പരിഗണിക്കപ്പെട്ടത്. പേരുകൾ പ്രശ്‌നമല്ലാത്ത, നമ്പറുകൾമാത്രം പ്രാധാന്യമുള്ള ഒരു കാലമായിരുന്നു അത്. മദ്രാസിൽനിന്ന് കൂലി അടിമകളുമായി 1860 നവംബർ 16-ന് എസ്.എസ്. ട്രൂറോ (SS Truro) എന്ന കപ്പൽ ഡർബനിൽ (അന്ന് പോർട്ട് നേറ്റാൾ) വന്നപ്പോൾ അതിലുണ്ടായിരുന്ന വ്യക്തിയാണ് ജോർജ് ഡി റൊസാരിയോ.1

ജോർജ് ഡി റൊസാരിയോയുടേതു ചരിത്രമാണ്. ഇന്ത്യയിൽനിന്ന് 'ഇൻഡെൻജേർഡ് ലേബേഴ്‌സ്' എന്ന പേരിൽ ദക്ഷിണാഫ്രിക്കയിലേക്ക് മലയാളികളടക്കമുള്ളവരെ ആദ്യമായി കൊണ്ടുവന്ന കപ്പലിലെ ഒരു യാത്രികനായിരുന്നു അദ്ദേഹം. 342 യാത്രികരിൽ ഒരാൾ. 10 ദിവസത്തിന് ശേഷം അത്രയുംതന്നെ കൂലി അടിമകളുമായി കൽക്കത്തയിൽനിന്ന് Belvedere എന്ന കപ്പലുമെത്തി. മൂന്നാമത്തെ കപ്പൽ വീണ്ടും മദ്രാസിൽനിന്നായിരുന്നു. 1860 ഡിസംബറിൽ ദക്ഷിണ ആഫ്രിക്കയിലെത്തിയ, മദ്രാസിൽനിന്നുള്ള രണ്ടാമത്തെ കപ്പലായ ലോർഡ് ജോർജ് ബെൻറിംകിലുമുണ്ടായിരുന്നു മൂന്നു കൊച്ചിക്കാർ. 2 26 വയസ്സുകാരൻ ജോസഫ് ജോഷ്വ (തൊഴിലുടമ: Springfield Estates (H.J.Milner, Sugar), അദ്ദേഹത്തിന്റെ മൂന്നു വയസ്സുകാരിയായ മകൾ മറിയമ്മ, 10 വയസ്സുകാരിയും ദാവീദ് എന്നയാളുടെ മകളുമായ അന്നമ്മ എന്നിവരായിരുന്നു അത്.3


Related Articles