അനുതാപത്തിന്റെ  മഹാപ്രളയം

Society

അനുതാപത്തിന്റെ മഹാപ്രളയം


''പൂർണ്ണമായും യുക്തിപൂർവ്വം ജീവിക്കുന്നവൻ എങ്ങനെയാണ് ഒരു കഥയും കവിതയും വായിക്കുക? ഒരു പെണ്ണിന് പിറകെ പ്രേമവും യാചിച്ച് ജീവിതകാലം മുഴുവൻ അലഞ്ഞു തിരിയാൻ അവനു കഴിയുമോ? ഈച്ചയും പൂച്ചയും കഞ്ഞിവെച്ച കഥ വായിച്ചാൽ ഈച്ചയ്ക്കും പൂച്ചയ്ക്കും തങ്ങളുടെ കൈകൊണ്ട് അരി കഴുകാൻ കഴിയില്ലെന്നും തീയുടെ ഉപയോഗം അറിയില്ലെന്നും അവർ വാദിക്കില്ലേ? രാത്രി ഭാര്യയോടൊപ്പം കിടക്കുമ്പോഴെങ്കിലും അവന്റെ യുക്തിബോധം പ്രവർത്തിക്കാതിരിക്കട്ടെ.'' എസ് ഹരീഷ് (മീശ)

ഒരു കുഞ്ഞ് പുഴയിൽ വീണത് കണ്ടു എന്ന് കരുതുക. ഏതു തരത്തിലായിരിക്കും നമ്മളോരോരുത്തരും ആ സാഹചര്യത്തോട് പ്രതികരിക്കുക?

വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാം. കൂടുതൽ പ്രാവീണ്യമുള്ള ആരെയെങ്കിലും വിളിച്ചുവരുത്തി രക്ഷാപ്രവർത്തനം നടത്തിക്കാം. ഒന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന് വിചാരിച്ച് ആൾക്കൂട്ടത്തിൽ കണ്ടു നിൽക്കാം. കുട്ടിയെ ആരെങ്കിലും രക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ അതിന്റെ വീഡിയോ മൊബൈലിൽ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു വൈറലാക്കാം. അങ്ങനെയുള്ള അനേക സാധ്യതകളിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് ചിന്തിച്ചു നിന്നിട്ട് ലേഖനമെഴുതാം.


Related Articles