ദുരന്തങ്ങളും മരണഭീതിയും

Society

ദുരന്തങ്ങളും മരണഭീതിയും


 

റങ്ങാൻ വല്ലാത്ത പേടിയാണ്. ഉണർന്നെണീറ്റില്ലെങ്കിലോ എന്ന തോന്നൽ. കിടക്കുന്ന വീടും പറമ്പും അപ്പാടെ നിമിഷങ്ങൾകൊണ്ട് തൂത്തുതുടച്ചെടുക്കുന്ന മലവെള്ളം വന്നാലോ എന്ന ചിന്ത. ഇരുട്ടുവീണാൽ കൈയും കാലും വിറയ്ക്കാൻ തുടങ്ങും. മഴ ചാറുന്നുണ്ടെങ്കിൽ പറയുകയും വേണ്ട. വിറങ്ങലിച്ച് കുട്ടികളെയും കെട്ടിപ്പിടിച്ച് ഉറങ്ങാതെ കിടന്ന് നേരം വെളുപ്പിക്കുന്നു.

ഭയം ശരീരത്തെയപ്പാടെ ബാധിച്ചവരുടെ പലവിധത്തിലുള്ള വിവരണങ്ങൾ കേൾക്കുന്നു. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വിവരങ്ങൾ സാമൂഹിക മനസ്സിനെ ഭയത്തിന്റെ ക്രൂരവൈറസുകളായി ബാധിച്ചിട്ടുണ്ട്. ആ ബാധ മുല്ലപ്പെരിയാർ പൊട്ടുമോ എന്ന കാലങ്ങളായി മറന്നുകിടന്ന മറ്റൊരു ഭയത്തെ ഓർമ്മകളുടെ അടിത്തട്ടിൽനിന്നും പൊടിതട്ടിയെടുത്ത് കൊണ്ടുവന്നിരിക്കുന്നു.


Related Articles