ദീർഘകാലത്തേക്കു പ്രവർത്തിക്കാനായി നാം സ്വയം
സജ്ജരാകേണ്ടതുണ്ട്. അതു നമുക്ക് ഒരിക്കലും
തടസ്സമാകില്ല. കുതിച്ചുയരുകയാണ് നമ്മള്‍
ഇനി നമ്മള്‍ പിന്‍മാറില്ല. പരിഗണിക്കണേയെന്നും
നടപടിയെടുക്കണേയെന്നും അധികാരത്തിലു
ള്ളവരോട് നാം യാചിക്കില്ല... പകരം നമ്മള്‍ അവരോടു
പറയും ''നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍
ഞങ്ങള്‍ ചെയ്യും''. ഉണരുകയാണ് ലോകം
നമ്മളാണ് മാറ്റം. അതെ, മാറ്റം വരികയാണ്.
നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും.
പത്രപ്രവർത്തകനായ ഡേവിഡ് വാലസ് വെൽസ് 'ദ് അൺഇൻഹാബിറ്റബിൾ എർത്ത്: എ സ്‌റ്റോറി ഓഫ് ദ് ഫ്യൂച്ചർ' എന്ന പ്രശസ്തമായ പുസ്തകം തുടങ്ങിയത് ഇങ്ങനെയാണ്: 'ഇറ്റ് ഈസ് വേഴ്‌സ്, മച്ച് വേഴ്‌സ്, ദാൻ യു തിങ്ക്.' ആഗോളതാപനത്തെക്കുറിച്ചോ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചോ ഭൂമിയുടെ മൊത്തത്തിലുള്ള അവസ്ഥയെക്കുറിച്ചോ എഴുതുന്നൊരാൾക്ക് ഇതിലും മികച്ച ഒരു ആദ്യവരി കിട്ടാനിടയില്ല. അതെ, അത്രമേൽ വഷളാണ് കാര്യങ്ങൾ.
