തുഞ്ചൻ ഡയറ്റ്‌

Short Story

തുഞ്ചൻ ഡയറ്റ്‌


''രാത്രിയിൽ ഉറക്കമില്ലാത്തവരായിരിക്കും ലോകത്തെ സകല കുഴപ്പങ്ങളുടേയും പിന്നിൽ എന്നാണ് പഴയ ആറോ സുഗതൻസാറ് പറയാറുള്ളത്. ഇന്നലെ രാത്രിയോടെ എനിക്കത് ഉറപ്പായി. അയാള് പ്രശ്‌നം തന്നെയാണ് സാറേ.''

പത്താംക്ലാസ്സിന്റെ പുതിയ മലയാളപാഠപുസ്തകം തയ്യാറാക്കുന്നതിനുള്ള നാലാമത്തെ ശില്പശാലയുടെ രണ്ടാംദിവസം രാവിലെ പാഠപുസ്തകസമിതിയിലെ ഏറ്റവും മുതിർന്ന അംഗമായ ശിവദാസൻസാറ് ആ ശില്പശാലയുടെ ചുമതലയുള്ള എസ് സി ആർ ടി റിസേർച്ച് ഓഫീസർ ബാലാരുണൻസാറിന്റെ മുറിയിലെത്തി അകത്തുകിടക്കുന്ന ഭയം മറച്ചുവെക്കാതെ പറഞ്ഞു.

''ആര്?'' താഴത്തെ നിലയിലെ ഭക്ഷണമുറിയിലേക്ക് കട്ടൻകാപ്പി കുടിക്കുന്നതിനായി പോകാനിറങ്ങുകയായിരുന്നു ബാലാരുണൻസാറ്.

''സാറിന് മനസ്സിലായില്ലേ?എന്റെ മുറിയിലെ അബുബക്കർസാറ്.''


Related Articles