രണ്ട് കള്ളുകുടിയന്മാർ

Short Story

രണ്ട് കള്ളുകുടിയന്മാർ


 

കേളികേട്ട കുനിയന്‍കുന്ന് ഷാപ്പിലെ വൈകുന്നേരത്ത പതിവുകാരില്‍ പ്രധാനികളാണ് ഇന്ദ്രനും ചന്ദ്രനും. ഒന്നാന്തരം വാര്‍പ്പു പണിക്കാരാണവര്‍. ചെത്തിത്തേപ്പിലും വിദഗ്ധര്‍. വിദ്യാഭ്യാസവും വിവരവുമുള്ളവര്‍.

എന്നത്തെയുംപോലെ അന്നും ആറരയടുപ്പിച്ച് ഷാപ്പിലെത്തിയ അവര്‍ ഓരോ കുപ്പി കള്ളും ഓരോ പ്ലെയിറ്റ് കപ്പയും ഞണ്ടുകറിയുമായി പരിപാടി തുടങ്ങിയ നേരത്താണ് ഒരു സായിപ്പും മദാമ്മയും ഷാപ്പിലെത്തി അവര്‍ക്കു നേരേ എതിരേയുള്ള ബെഞ്ചില്‍ സീറ്റു പിടിച്ചത്. എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് പരവശരായാണ് അവര്‍ എത്തിയിരിക്കുന്നത്. സായിപ്പിന് ചുമലറ്റം മുടിയുണ്ട്. മദാമ്മയുടെ കോലന്‍മുടിക്ക് ഇച്ചിരി നീളം കൂടുതലുണ്ടോ എന്നു സംശയം. വെയിലേറ്റ് വാടിയിരുന്നെങ്കിലും രക്തപ്രസാദമുള്ള അവരുടെ വെളുത്ത മുഖത്തിന് പ്രത്യേകമായ ഒരു ഗമയുണ്ടായിരുന്നു.

ഇന്ദ്രന്‍ കുപ്പിയില്‍നിന്ന് ഒരു ഗ്ലാസ് കൂടി പകര്‍ന്നുകുടിച്ചിട്ട് പറഞ്ഞു: “നോട് ഗുഡ്. ടു ഡെയ്സ് ടോഡി ഈസ് നോട് സോ ഗുഡ് ഏസ് എസ്റ്റര്‍ഡേസ്.”


Related Articles