തീനിറമുള്ള രാത്രികൾ

Short Story

തീനിറമുള്ള രാത്രികൾ


ദാം കായ്കളും ബുൾഡോസറും തമ്മിൽ എവിടെയെങ്കിലും എന്തെങ്കിലും ബന്ധം നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ? ശരിയാണ്, രണ്ടിലും ഉണ്ടെന്നത് വാസ്തവമാണ്! ഞാൻ എന്തൊരു മണ്ടൻ ചോദ്യമാണല്ലേ ചോദിക്കുന്നത്?

എന്റെ ഓർമയിൽ ഞങ്ങളുടെ അജ്ജയുടെ വീട് ഇരുന്നത് രണ്ടു വലിയ ബദാം മരങ്ങളുടെ ഇടയിൽ ആയിരുന്നു. "ഹസൻ ഫ്രം ഹാസൻ", വളരെ പ്രസന്നമായ ഒരു ചിരിയോടെ അജ്ജ നിങ്ങളെ ആദ്യം കാണുമ്പോൾ അങ്ങനെയാവും സ്വയം പരിചയപ്പെടുത്തുക. അതെ, മൂപ്പരുടെ ശരിക്കുമുള്ള നാട് ഹാസൻ ആണ്. നമ്മുടെ ഈ സിറ്റിയിൽ നിന്നും അധികം ദൂരം ഒന്നും ഇല്ല. അജ്ജ ചെറുപ്പത്തിലേ നാട് വിട്ടു വന്നതാണ് ഇങ്ങോട്ട്.

ആ കാലത്ത് ഈ സിറ്റി ഇത്രയും തിരക്കുള്ളതായിരുന്നില്ല. ശിവാജി നഗറിൽ ഒരു ചെറിയ തട്ടുകട ഉണ്ടായിരുന്നു അജ്ജക്ക്. ശിവാജി നഗറിൽ ഇതുവരെ പോയില്ലേ? അയ്യോ അത് കഷ്ടമാണ്, ഞാൻ ഒരു ദിവസം നിങ്ങളെ കൊണ്ടുപോകാം. സ്ട്രീറ്റ് ഫുഡിന്റെ സ്വർഗമാണ്. നിങ്ങൾ മട്ടൺ തലക്കറി കഴിച്ചിട്ടുണ്ടോ? അടിമപ്പെട്ടു പോവും. അജ്ജക്ക്, പക്ഷെ, അവിടെ വളരെ ചെറിയ കടയായിരുന്നു, കേട്ടോ! ഒരു ഉന്തുവണ്ടിയിൽ, ആട്ടിൻകാൽ സൂപ്പ് വിൽക്കുകയായിരുന്നു.


Related Articles