റൂം നമ്പര്‍ നാല്പത്തിയൊന്ന്

Short Story

റൂം നമ്പര്‍ നാല്പത്തിയൊന്ന്


നേരം പാതിരാത്രി കഴിഞ്ഞു. രത്നാകരന്‍ ഒന്ന് ഉറക്കംതൂങ്ങി. പക്ഷേ കിടന്നില്ല.  കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ തൊട്ടടുത്ത ലോഡ്ജ് ആയതുകൊണ്ട് എപ്പോൾ വേണമെങ്കിലും കസ്റ്റമര്‍ കയറി വരും. ഒരു ഓട്ടോ ലോഡ്ജിന്റെ മുമ്പിൽ വന്നു നിര്‍ത്തിയ ശബ്ദം കേട്ട് രത്നാകരന്‍ ഞെട്ടിയുണര്‍ന്നു.

ഓട്ടോയില്‍ വന്നിറങ്ങിയ ചെറുപ്പക്കാരനെ അയാള്‍ സൂക്ഷിച്ചു നോക്കി.  പരിക്ഷീണനാണ്. പക്ഷേ മുഖത്ത് നല്ല ഉത്സാഹമുണ്ട്. ഓട്ടോക്കാരനാണ് റൂം അന്വേഷിച്ചത്. റൂം ഉണ്ടെന്നു പറഞ്ഞയുടന്‍ പുറത്തുനിന്ന ചെറുപ്പക്കാരന്‍ അകത്തേക്ക് വന്നു. അവന്‍ ഓട്ടോക്കാരന് നൂറു രൂപ പോക്കറ്റില്‍ നിന്ന് എടുത്തു കൊടുത്തു.

“റൂം കാണണ്ടെ?” രത്നാകരന്‍  ചോദിച്ചു.

“വേണ്ട. ഒരു രാത്രി ഒന്ന് തങ്ങിയാല്‍ മതി. പിന്നെ മുറിയില്‍ ടവ്വല്‍ ഉണ്ടോ?” ചെറുപ്പക്കാരന്‍ തിരക്കി.


Related Articles