തോപ്രാംകുടിയിലേയ്ക്ക് ഇനി ഏഴു കിലോമീറ്റര്‍. അവിടെ നിന്ന് കാരികുടിയിലേക്ക്.
“തോപ്രാംകുടീന്ന് ഒരു ആറേഴു കിലോമീറ്റര്‍ കൂടി കാണും.” മനസ്സ് വായിച്ചപോലെ ആട്ടോക്കാരന്‍ പറഞ്ഞു. അവന്റെ പേരെന്താ...ഷിജോ, അല്ല സിജോ...ആ അങ്ങനെയെന്തോ...ഇവനെ വിളിച്ചു തന്നവന്റെ പേര് വിക്ടര്‍. എന്റെ മകന്‍. പേര് മാത്രമേ ഉള്ളു. ജീവിതത്തില്‍ അമ്പേ തോല്‍വി.
ഞാനും അവനും മിണ്ടിയിട്ടു എട്ടു വര്‍ഷവും നാല് മാസവും കഴിഞ്ഞിരുന്നു. ഇന്ന് രാത്രി വരെ. പക്ഷേ ഇന്ന് രാത്രി പത്തു മണിക്ക് അവന്‍ എന്നെ വിളിച്ചു.
“അപ്പാ...”വിക്ടര്‍ വിളിച്ചു.
