പന്നിമലർത്ത്

Short Story

പന്നിമലർത്ത്


കളിക്കാർ

അഞ്ചു കൈവിരലുകൾ പോലെ ഒന്നിനൊന്നു വ്യത്യസ്തരായ നാലുപേർ. അവർ തമ്മിൽ ഇതുവരെ യാതൊരു പരിചയവുമില്ല. ഇവരെല്ലാവരും കഴിഞ്ഞയാഴ്ച പലപ്പോഴായി നഗരത്തിലുള്ള ബസ്സ്റ്റാൻഡിലെ കക്കൂസ് മുറിയിൽ എത്തിച്ചേർന്നിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഈ ഓണംകേറാമൂലയിലേക്കുള്ള അവസാന ബസിൽ കയറി അവസാന സ്റ്റോപ്പിൽ അവർ വന്നിറങ്ങുന്നത്. സമരം തോറ്റ തൊഴിലാളിയേപ്പോലെ മുക്കവല പൂർണ്ണമായും പിൻവാങ്ങിയിരിക്കുന്നു. കടത്തിണ്ണയിലെ കിടപ്പുകാരായി അഭിനയിക്കുന്ന, പാതിരാത്രിക്കുവേണ്ടി കാത്തുകിടക്കുന്ന രണ്ടു നാടൻ കള്ളന്മാർ അല്ലാതെ മറ്റാരും അവിടെയില്ല. പതിവില്ലാതെ വന്നിറങ്ങിയ നാലുപേരുടെയും മുഖത്തേയ്ക്ക് ആ വഴിയോരക്കവലയിലെ നന്മതിന്മകളുടെ സൂക്ഷിപ്പുകാർ തുറിച്ചുനോക്കി. പടുവൃദ്ധന്റെ പല്ലുകൾപോലെ നിരതെറ്റിയതും വികലവുമായ, ഏതുനിമിഷവും നിലംപൊത്തുമെന്നു തോന്നിക്കുന്ന അഞ്ചോആറോ കടമുറികൾ, മൂന്നു കൊടിമരങ്ങൾ, ഒരു ആൽമരം, ഒരു രക്തസാക്ഷിമണ്ഡപം, ഒരു കപ്പേള എന്നിവയായിരുന്നു ആ കവലയിലെ അന്തേവാസികൾ. നാടകക്കമ്പനിയുടെ വണ്ടി വന്നുനിൽക്കുമ്പോൾ ഉത്സവപ്പറമ്പിൽ ഒരുന്മേഷം ഉടലെടുക്കുന്നതുപോലെ ആൽമരം പെട്ടെന്നു കിലുകിലാ കലമ്പി.

'കളിക്കാര് വന്നു... കളിക്കാര് വന്നു.'


Related Articles