നഗ്നഗർഭിണി

Short Story

നഗ്നഗർഭിണി


പെട്ടെന്ന് ഞെട്ടിയുണരുകയായിരുന്നു. കണ്ണുതുറന്നപ്പോൾ മുമ്പിൽ ആരോ നിൽക്കുന്നപോലെ. ആ രൂപത്തിനു ചുറ്റും കത്തുന്ന വെളിച്ചം. വയറ് വല്ലാതെ ഉന്തിനിൽക്കുന്നു. എങ്ങനെയോ എഴുന്നേറ്റു ലൈറ്റിട്ടു. ഒന്നുമില്ല. ഓർത്തപ്പോഴാണു മനസ്സിലായത് ഇതവളാണ് "നഗ്നഗർഭിണി.' ജനൽ തുറന്നപ്പോൾ ചെറിയ മഴയുണ്ട്, ശീതക്കാറ്റും. ദൂരെനിന്നും അവ്യക്തമായ ചില ശബ്ദങ്ങൾ. ജനലടച്ച് മൊബൈലിൽനോക്കിയപ്പോൾ പുലർച്ചെ നാലുമണി. പഠിക്കുന്ന കാലത്തായിരുന്നു നാലുമണിയോർമ. ഇപ്പോൾ ഒരു മാറ്റവു​മില്ലാത്ത ദിനരാത്രങ്ങൾ. ഉണർന്നുകിടക്കാൻ കുറെ പകൽ മണിക്കൂറുകൾ. ഉറക്കഗുളികകൾ തരുന്ന ഗാഢനിദ്ര.

മുറിയിലൂടെ വെറുതേ കണ്ണോടിച്ചപ്പോൾ ശ്രദ്ധ അവളുടെ കവിതയിലായി. ഏകാന്തതയുടെ, അർദ്ധനിദ്രയുടെ ഏതോ ഘട്ടത്തിൽ വിരിയുന്ന ചില കുഞ്ഞുസൃഷ്ടികൾ. തനിച്ച്, അതായി​രുന്നു പേര്. അവൾ മെല്ലെ ഉരുവിട്ടു. തനിച്ച്, തനിച്ച്,...

തനിച്ചിരിക്കാനുള്ള

വിഫലശ്രമങ്ങൾ.


Related Articles