One of the best things that ever happened to me is that I am a women. - Marilyn Mouroe
പോർച്ചുഗീസ് പാരമ്പര്യം പുലർത്തുന്ന ഒരു ഗോവൻ ബാറിലേക്കു ചിത്രകാരനായ ലൂയി മാത്യുവും ഞാനും കയറിച്ചെല്ലുമ്പോൾ വാതിൽ ക്കൽവെച്ച് സ്വർണ്ണത്തലമുടിയുടെ തിളക്കത്തോടെ ഒരുവൾ അതീവഹൃദ്യമായ പരിമളം പരത്തിക്കൊണ്ട് ഞങ്ങളെ കടന്നുപോയി. ഡിസൈനർ വേഷം. പളുപളെ വജ്രാഭരണങ്ങൾ. ദ്രുതഗതിയിലെങ്കിലും താളാത്മകതയോടെ നീങ്ങി വെളിയിൽ കാത്തുനിന്നിരുന്ന ഒരു ആഡംബരവാഹനത്തിൽ കയറി അവൾ പെട്ടെന്നുതന്നെ അപ്രത്യക്ഷയായി. ലൂയിയും ഞാനും ഒരു മാസ്മരികതയറിഞ്ഞുകൊണ്ട് പരസ്പരം നോക്കി. ഞങ്ങൾക്കിടയിൽ നറുമണം തങ്ങിനിന്നു.
