കൊറ്റന്‍കലാപം

Short Story

കൊറ്റന്‍കലാപം


And if a woman approach unto any beast, and lie down thereto, thou shalt kill the woman, and the beast: they shall surely be put to death; their blood shall be upon them. Leviticus 20:16

ങ്ങളുടെ പിങ്കിയാടിന് ചെനക്കോളായ ദിവസം എനിക്ക് നല്ല ഓര്‍മ്മയുണ്ട്. 1999ല്‍ കാപ്പിമരം പൂത്തതിന്റെ മാദകഗന്ധം ജനലഴികള്‍ക്കിടയിലൂടെ ഉള്ളിലേക്ക് അരിച്ചിറങ്ങിയ ഒരു വെളുപ്പാന്‍കാലത്താണ് പിങ്കിയാടിന് ചെനക്കോള് കണ്ടത്. ചാച്ചനും അപ്രത്തെ സേവിച്ചായനുമൊക്കെ ഒരു റബര്‍ത്തോട്ടം കടുംവെട്ട് പിടിച്ചിരുന്നതുകൊണ്ട് അവിടെത്തന്നെയാണ് താമസം. സാധാരണ ആടിന്റെ ചെനയറിയിക്കാന്‍ പോകുന്നത് അവരാണ്. അമ്മച്ചിയും ചേച്ചിയും അപ്രത്തെ റോസമ്മാന്റിയും ഒക്കെ തകൃതിയായി ആലോചിക്കുകയാണ്. ചെനക്കോള് കണ്ടപ്പത്തന്നെ ചവിട്ടിച്ചില്ലെങ്കില്‍ കാറ്റില്ലാത്ത പട്ടം പോലെ ഒരു പേറ്റുകാലം അങ്ങ് വെറുതേ പോകും.

'ഇതിപ്പോ ആരാന്നേ ആ കുട്ടിച്ചനെ ഒന്നു വിളിക്കുക?' അമ്മച്ചി ആവലാതിപ്പെട്ടു.


Related Articles