ലാസ്റ്റ് സീന്‍

Short Story

ലാസ്റ്റ് സീന്‍


ഒന്ന്

നാലു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ ദ്വീപാണ് കനോലി ദ്വീപ്. ദ്വീപിന്റെ ആകെ വലുപ്പം ഇരുപത്തിയെട്ടു കിലോമീറ്റര്‍ ചുറ്റളവു മാത്രം. കാടുപിടിച്ചു വന്യമൃഗങ്ങള്‍ താമസിച്ചിരുന്ന കനോലി ദ്വീപിനെ ഇപ്പോള്‍ കാണുന്ന ദ്വീപാക്കി മാറ്റിയത് ലോര്‍ഡ് കനോലി സായ്പാണ്. അദ്ദേഹം കാടു തെളിച്ച് അവിടെ റബ്ബര്‍ പ്ലാന്റേഷന്‍ ചെയ്തു. ഇന്ന് കനോലി ദ്വീപിലെ ജനങ്ങളുടെ മുഖ്യവരുമാനം റബ്ബര്‍ കൃഷിയാണ്. സുമാര്‍ നൂറോളം കുടുംബങ്ങള്‍ മാത്രമാണ് കനോലി ദ്വീപിലുള്ളത്.

കനോലി ദ്വീപിലേക്ക് ബസ്സുകളില്ല. പബ്ലിക് ബോട്ടുകളുമില്ല. ആകെയുള്ളത് സ്വയം തുഴഞ്ഞു പോകാവുള്ള ചെറുവള്ളങ്ങള്‍ മാത്രം. കവലയില്‍ നന്നാറി സര്‍വ്വത്തു വില്‍ക്കുന്ന കടക്കാരന്‍ ശിവനോട് പറഞ്ഞതാണ് ഇത്രയും കാര്യം. പോലീസ് അയാളെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഒരു കേസില്‍ അകപ്പെട്ട് അയാള്‍ വക്കീലുമായി ആലോചിച്ചു ജാമ്യത്തിന് ഹൈക്കോടതിയില്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഒരു സീരിയല്‍ നടിയുടെ മീറ്റു ആരോപണം. കേസ് ശക്തമാക്കാനായി ഗവണ്‍മെന്റ് ക്രൈംബ്രാഞ്ചിനെ സമീപിച്ചിരിക്കുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായപ്പോള്‍ വക്കീലാണ് ഉപദേശിച്ചത്, കുറച്ചു ദിവസം എവിടെയെങ്കിലും മാറി നില്ക്കുക.


Related Articles