കുമുദാംശുവൃക്ഷത്തിന്റെ ഒരു പൂവ്

Short Story

കുമുദാംശുവൃക്ഷത്തിന്റെ ഒരു പൂവ്


കിട്ടുവിന് ആറു വയസ്സുണ്ട്. ഒന്നാം ക്ലാസ്സില്‍ പഠി​ക്കുന്നു. പക്ഷേ, വികൃതിയുടെ കാര്യത്തില്‍ അവന് അറുപത് വയസ്സുകാരന്റെ വിവരവും പക്വതയുമുണ്ട്. ഒരു ദിവസം അവന്റെ ക്ലാസ്സ് ടീച്ചര്‍ ഒരു ചോദ്യം ചോദിച്ചു. "നിങ്ങള്‍ക്ക് ഭാവിയില്‍ ആരാവാനാണ് ഇഷ്ടം?' പലരും ഡോക്ടര്‍, കളക്ടര്‍, കമാന്‍ഡോ എന്നൊക്കെ ഉച്ചത്തില്‍ പറഞ്ഞു. ചിലര്‍ നാണിച്ചു തലതാഴ്ത്തി. ഒടുവില്‍ കിട്ടുവിന്റെ ഊഴം വന്നു. കിട്ടു എഴുന്നേറ്റു. മുന്‍വരിയിലെ അല്പം ഉള്ളിലോട്ട് അമര്‍ന്നു കിടക്കുന്ന ചെറിയ പല്ലുകള്‍ കാണിച്ച് ഭംഗിയായി ചിരിച്ചു.

“പറയൂ കിട്ടു, നിനക്കാരാവാനാണ് ഇഷ്ടം?''

ടീച്ചര്‍ ചോദ്യം ആവര്‍ത്തിച്ചു.

“പക്ഷി.'' അവന്‍ ഉറക്കെപ്പറഞ്ഞു.


Related Articles