കണ്ടലാമൃതം- വി. സുരേഷ് കുമാർ എഴുതിയ കഥ

Short Story

കണ്ടലാമൃതം- വി. സുരേഷ് കുമാർ എഴുതിയ കഥ


പുഴയുടെ പല വളവുകളും പുളവുകളും കടന്ന് അങ്ങ് ദൂരെ  പക്ഷിച്ചിറകുപോലെ കാണുന്ന  തുരുത്തിലാണ് ഹെഡ്മാഷ് ബേബി സാറിന്റെ വീട്.

വലിയ ചാക്കുകെട്ടും ചുമന്ന് റോഡിൽനിന്നും കടവിലേക്കിറങ്ങുമ്പോൾ പ്യൂൺ ഹംസ ദൂരെയുള്ള സ്ഥലം ചൂണ്ടി പ്രഭാകരൻ മാഷെ കാണിച്ചു. കൊച്ചിക്കാരുടെ തുരുത്ത്. അങ്ങനെയാണ് ആ സ്ഥലത്തെ പണ്ടു മുതലേ മറ്റു നാട്ടുകാർ വിളിക്കാറ്.

“കൊച്ചിത്തുരുത്തോ..? തോണിയിൽ പോയി പുഴ കടന്നാൽ കൊച്ചിയായോ..!”

പ്രഭാകരൻ മാഷ് ഒരു കുഞ്ഞിനെ പ്പോലെ ജിജ്ഞാസുവായി ഭൂമി ഉരു­ണ്ടതാണെന്നു പറയുന്നത് വെറുതേയല്ല... അല്ലേ.?


Related Articles