കാമായനം

Short Story

കാമായനം


 

ബി. വൺ കോച്ച് നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇപ്പോൾ അവർ ഇല്ല. വഴിയിലുള്ള ചെറിയ സ്റ്റേഷനുകളിൽ ഇറങ്ങിപ്പോയിരിക്കുന്നു. സുഖദമായ തണുപ്പുണ്ടായിരുന്നു. പുലരിവെയിൽ സമതലങ്ങളെ വർണ്ണിക്കുന്നത് കണ്ണാടിയിലൂടെ നോക്കിയിരിക്കുന്നത് രസകരവുമായിരുന്നു. എന്നിട്ടും കഠിനമായ ഏകാന്തത എന്നെ വരിഞ്ഞുമുറുക്കാൻ തുടങ്ങി. പുലർച്ചെ മൂന്ന് മണിക്ക് ഇറ്റാർസി ജങ്ഷനിൽനിന്നും കാമായനി എക്സ്പ്രസിൽ കയറുമ്പോൾ കഠിനമായ തണുപ്പായിരുന്നു. ട്രെയിൻ വന്നപ്പോൾ പ്ലാറ്റ്ഫോമിൽ അവിടവിടെനിന്നും ചാക്കുകെട്ടുകൾക്കുള്ളിൽനിന്നെന്നപോലെ യാത്രക്കാർ ഉയർന്നുവന്നു. ജനുവരി ഉത്തരേന്ത്യയെ ശീതംകൊണ്ട് പുതപ്പിച്ചിരിക്കുകയാണ്.

ഒന്നും ചെയ്യാനാവാത്തവിധം ശൂന്യതയിൽ പെട്ടപ്പോഴാണ് എന്റെ എതിർവശത്ത് ലോവർ ബർത്തിൽ ഇളവെയിലിന്റെ ഒരു തുണ്ടം ഉറങ്ങിക്കിടക്കുന്നത് കണ്ടത്. കരിമ്പളത്തിനടിയിൽനിന്നും അവളുടെ മുഖം മാത്രം പുറംലോകത്തിന് ദർശനം നൽകിക്കൊണ്ട് അങ്ങനെ കിടന്നു. അവൾ ഉറങ്ങുകയായിരുന്നില്ല.


Related Articles