''അരേ മുനവർ ഭായ്!''
''കോൻ?''
''ദോസ്ത്. മുനവർ കാ ദോസ്ത്...'' ഹിന്ദിയിൽ ഒരുവിധം ഒപ്പിച്ചു വന്നതായിരുന്നു. നിതാഖത്ത് ചിക്കൻ സ്റ്റാളിന്റെ ഉള്ളിലെ ഇരുട്ടിൽ നിന്നും പാഞ്ഞുവന്ന ഫൈസൽ വലിയൊരു തെറി കൊരുത്ത് എന്നെ അകത്തേക്ക് വലിച്ചിട്ടു. പകുതി താഴ്ത്തിയ ഷട്ടറിൽ തട്ടി എന്റെ മുഖം പൊട്ടി. കത്തി കഴുത്തിന് ചേർത്ത് അയാളെന്റെ വയറ്റിൽ കാൽമുട്ടു കയറ്റി. അത് പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചു. കൈമുറിഞ്ഞു ചോരയൊഴുകി. നിലത്ത് വീണുപോയ എന്റെ നെഞ്ചിലയാൾ കയറിയിരുന്നു. ചാകുമെന്ന് ഉറപ്പായപ്പോൾ അയാളുടെ കാലിൽ കെട്ടിപ്പിടിച്ച് കൊല്ലരുതെന്ന് കരഞ്ഞു.
''മലയാളിയാണാ.? അവന്മാരുമായി എന്തേർപ്പാട്.?''
