“ആദ്യമേ പറഞ്ഞേക്കാം, ഇവിടെ ഇയാള്‍ടെ ആക്ടിവിസം ഒന്നും നടക്കില്ല.” ഹാജര്‍ ബുക്കില്‍ ഒപ്പിടുന്നതിനു മുന്‍പ് ഹെഡ്മിസ്‌ട്രസ് റീനയ്ക്ക് മുന്നറിയിപ്പ് നല്‍കി. റീന ഒന്ന് ചിരിച്ചു. പിന്ന ഒപ്പിടാനായി കുനിഞ്ഞു. ഷര്‍ട്ടിനുള്ളിലെ മുലകളുടെ തള്ളിച്ച കണ്ടു ഹെഡ്മിസ്ട്രസ് ചീറി.
“ജീന്‍സും ടോപ്പും ഒക്കെ വല്ല പാര്‍ട്ടിക്കും പോകുമ്പോ ഇട്ടോ... പക്ഷേ ഈ സ്കൂളില്‍ അധ്യാപികമാര്‍ക്ക് ഒരു യൂണിഫോമുണ്ട്. അത് ധരിക്കണം.”
“ജീന്‍സും ടോപ്പും ഇട്ടാല്‍ പഠിപ്പിക്കുന്നത് കുട്ടികള്‍ക്ക് മനസ്സിലാവാതെ വരുമോ?” അവള്‍ ചോദിച്ചു.
“ഫ്രീയായി കിട്ടിയ ജോലിയായതു കൊണ്ടായിരിക്കും തര്‍ക്കിക്കുന്നത്. ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് കഴിഞ്ഞു തര്‍ക്കിച്ചാല്‍ കടലാസങ്ങോട്ട് തരും.. പറഞ്ഞേക്കാം.”
