സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിൽ

Short Story

സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിൽ


മുദ്രനിരപ്പിൽനിന്ന് മൂവായിരത്തി നാനൂറ്റി ഇരുപത്തഞ്ചടി ഉയരത്തിൽ ഇരുളും കോടമഞ്ഞും കെട്ടുപിണഞ്ഞു. ശിഖരദേശങ്ങളെ അവ പാടേ മറച്ചു.

ആഘോഷരാവാണ്. ഹാളിന്റെ മധ്യത്തിലെ ബഹുശാഖാദീപികയ്ക്കു കീഴെ നിന്ന് കൈയിലെ വീഞ്ഞുപാത്രമുയർത്തി സൈമൺ വിളിച്ചു പറഞ്ഞു:

''ഷ്‌വാ ഡെ വീവരെ.''*

ആരൊക്കെയോ ഏറ്റുപാടി ഹാളിലൊരു മുഴക്കമായി. പാനോപചാരം നിറവേറി. വനേസ മരിയ കൈയിൽ വീഞ്ഞുമായി നിന്നു. കടുംനിറമുള്ള വീഞ്ഞിൽ ഷാൻഡിലിയെറിന്റെ നിഴൽ. തുറന്നിട്ട ജനാലകളിലൂടെ പറന്നെത്തിയ ഈയാംപാറ്റകൾ ഷാൻഡിലിയെറിനെ വലംവയ്ക്കുന്നുണ്ടായിരുന്നു.


Related Articles