“ഭൂമുഖത്താകെ പരന്നുമൂടുന്നത്
ധൂമമോ, മേഘമോ, കൂരിരുട്ടോ?”
(നിഴലമ്മ/ഒളപ്പമണ്ണ)
കൊള്ളിയാൻകുന്നിന്റെ അടിവാരത്തുവച്ചാണ് അശോകനെ പരിചയപ്പെട്ടത്. ഹാലൂസിനേഷനിൽ ജീവിക്കുന്ന അയാൾ രാഷ്ട്രീയത്തിൽനിന്നും ഇറങ്ങിപ്പോയതിൽ അത്ഭുതമൊന്നുമില്ല. ഹീനമെങ്കിലും ഭാവനയുടെ പുഷ്കലലോകമാണത്. തെരപ്പു ബീഡി വലിച്ച് കലിങ്കിൽ ഇരിക്കുകയായിരുന്നു ഞാനെത്തുമ്പോൾ അയാൾ.
