ഒട്ടുചെടി

Short Story

ഒട്ടുചെടി


ഇരുപത്തിരണ്ടു വർഷങ്ങൾക്കുശേഷം ഈ ദ്വീപുസമൂഹത്തിൽ ഒരന്യനായി എല്ലാം അകലെ നിന്നു കാണാൻ മാത്രം എത്തിയിരിക്കുന്നു. യാത്ര ചെയ്യുന്നു. മിഴികൾ മലർക്കെ തുറന്നിരുന്നുകൊണ്ടു നിദ്രാടനം നടത്തുന്നു.

എന്തെല്ലാം ഓർക്കാനുണ്ട്. പശ്ചിമബംഗാളിലെ അഭയാർത്ഥിക്യാമ്പുകളിൽനിന്ന് ഇവിടെ കുടിയേറി പാർപ്പിക്കുവാൻ പറ്റിയവരെ തിരഞ്ഞെടുക്കുന്നതുമുതൽ ഇവിടെ ഭൂമി അളന്നുകൊടുത്ത് പുനരധിവസിപ്പിക്കുന്നതുവരെ നടന്ന മഹായജ്ഞം. എന്ത് കർമ്മ​ബന്ധത്തിലാണു താനും അതിനു ഭാഗഭാക്കായത്. ക്യാമ്പിൽ കഴിഞ്ഞ ഒരൊറ്റ അഭയാർത്ഥിയും ഇനിയൊരിക്കൽ സ്വന്തമായി ഒരു മേൽക്കൂര ഉണ്ടാകുമെന്നു കരുതിയവരല്ല. അത്രയും ആശ​യറ്റു മരത്തണലിൽ കഴിഞ്ഞവരായിരുന്നു. ഒരായുഷ്‌കാലത്തുതന്നെ കൺമുമ്പിൽ രണ്ടു ജന്മം കണ്ടവരാണ്. രണ്ടു ജന്മം അനുഭവിച്ചറിഞ്ഞവരാണ്.

അന്നൊക്കെ ഇവിടെ മുഴുവൻ ഒറ്റയടിപ്പാതകളായിരുന്നു. ഒറ്റയടിപ്പാതയിലേക്കു വീണുകിടക്കുന്ന പാഴ്‌ചെടികളെ വകഞ്ഞുവെച്ച്, തികച്ചും കാലുകൾ കുഴഞ്ഞും ദൂരത്തെ ശപിച്ചും നടന്നി​രുന്ന ഓരോ നിമിഷവും ഇന്നും ഓർമ്മയിലുണ്ട്. ദിനംപ്രതി പത്തും പതിനഞ്ചും നാഴികകൾ നടക്കുമായിരുന്നു. ഇരുമ്പുകാലിന്റെ കുട തോളിൽ വെച്ചുനടന്നിട്ട് എല്ലാ ഷർട്ടിലും തോളിൽ ഇരുമ്പുകറയുണ്ടായിരുന്നു. ഈ കുപ്പായങ്ങളുമായി ടൗണിൽ ചെന്നപ്പോൾ സുഹൃത്തുക്കൾ പറയുമായിരുന്നു...


Related Articles