
1931 ഫെബ്രുവരി 7–ന് ജനിച്ചു. ബാല്യവും പ്രാഥമികവിദ്യാഭ്യാസവും സിലോണിൽ (ഇന്നത്തെ ശ്രീലങ്ക). മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം. ഏഴു വർഷത്തോളം ആന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ കിഴക്കൻ ബംഗാൾ അഭയാർത്ഥികളെ കുടിയേറിപ്പാർപ്പിക്കുന്ന വകുപ്പിൽ പ്രവർത്തിച്ചു. പിന്നീട് കുന്നംകുളത്ത് അഭിഭാഷകനായിരുന്നു. ചിദംബരം, പുരുഷാർത്ഥം, വാസ്തുഹാരാ, പൊന്തൻമാട, ശീമത്തമ്പുരാൻ എന്നീ അഞ്ച് കഥകൾ സിനിമയായി. ശ്രീരാമന്റെ കഥകൾക്ക് കേരളസാഹിത്യ അക്കാദമി അവാർഡ്. ഇന്ത്യയിലെ പ്രമുഖ ഭാഷകളിലും ഇംഗ്ലിഷ്, ജർമൻ ഭാഷകളിലും കഥകൾ തർജ്ജമ ചെയ്തു. കന്നടയിൽ ചിദംബരം എന്ന പേരിൽ പതിനാല് കഥകൾ ഉൾപ്പെടുന്ന സമാഹാരം പ്രസിദ്ധപ്പെടുത്തി. 2007 ഒക്ടോബർ 10–ന് അന്തരിച്ചു.