(ജീവൻ) മരണ രാഷ്ട്രീയത്തിന്റെ കാർണിവൽ

Science

(ജീവൻ) മരണ രാഷ്ട്രീയത്തിന്റെ കാർണിവൽ


ലീൽജിബ്രാന്‍ ലബനോണിലെ കവിയാണെന്ന കാര്യം വിസ്മരിക്കുന്നൊരു കാലം വരും; മഹമൂദ് ദാര്‍വിഷ് ഫലസ്തീന്റെയും. യാസിര്‍ അറഫാത്ത് ഒരു കൈയില്‍ ഒലിവും മറുകൈയില്‍ തോക്കുമേന്തിയിരുന്നു എന്ന കാര്യം വിസ്മരിക്കുന്ന കാലംവന്നേക്കും. മാത്രമോ, എദ്വാര്‍ദ് സയ്ദ് ഇന്‍തിഫാദയില്‍ പങ്കെടുത്തില്ല എന്നും "ഓറിയെന്റലിസം' എന്നപേരില്‍ കൃതി എഴുതിയില്ല എന്നുപോലും സര്‍വകലാശാല പ്രൊഫസര്‍മാര്‍തന്നെ പറഞ്ഞേക്കും. കാരണം, ചരിത്രം ഡിജിറ്റല്‍ കടലാസ്സില്‍പോലും പിടിച്ചുകെട്ടാന്‍ പറ്റാത്ത പൊയ്ക്കുതിരകളായി രൂപം പ്രാപിക്കുന്ന കാലം വിദൂരമല്ലാത്തപോലെ, ഫാഷിസം അതിന്റെ അശ്വമേധം ആരംഭിച്ചുകഴിഞ്ഞു. അതറിഞ്ഞുകൊണ്ടുതന്നെയാവണം മാനുഷികതയ്ക്കെതിരേ കലാപവും ബോംബുകളും തിളയ്ക്കുന്ന പശ്ചിമേഷ്യന്‍ ഡയസ്പൊറയില്‍നിന്നുകൊണ്ടെഴുതിയ ഒരു നോവല്‍ മലയാളത്തില്‍ വായനായോഗ്യമാവുന്നത്.

മാമുനിമാരുടെയും മഹാനദികളുടെയും ഉത്ഭവമന്വേഷിക്കേണ്ട എന്ന ഉക്തിയെ ഫലസ്തീന്‍ ചരിത്രത്തിന്റെയും ജീവിതത്തിന്റെയും നെരിപ്പോടില്‍ തിരിച്ചുവായിച്ചാല്‍ ദാര്‍വിഷിന്റെ ഈ വരികള്‍പോലിരിക്കും.

Dont ask the trees for their names
Dont ask the valleys
who their mother is
From my forehead bursts the
sward of light
And from my hand springs the
water of the river,
All the hearts of people
are my identity
So take away my passport...

എല്ലാ കാരുണ്യവും വറ്റുമ്പോള്‍ ഞങ്ങളും ഉണ്ടെന്ന് കാണിക്കാന്‍ പാസ്സ്‌പോര്‍ട്ട് മാത്രം ബാക്കിയാവുന്നു, അവരുടെ രേഖാമൂലമുള്ള അവസാനത്തെ തെളിവ്. പാസ്‌പോര്‍ട്ട് ഇന്ന് ഡയസ്‌പൊറസാഹിത്യത്തിലെയും കലയിലെയും മുഖ്യരൂപകമായിരിക്കുന്നു.


Related Articles