യുദ്ധാനന്തരം

Readers Ink

യുദ്ധാനന്തരം


യുദ്ധാനന്തരക്കെടുതിയിൽ
പാറകളിൽ ഒളിച്ചിരിക്കുന്ന ചെടികൾ മാത്രം 
സംസാരിക്കുന്ന കാലം.

അവയുടെ ഇലകൾ 
ചെവികൾ കൂർപ്പിച്ച് 
രഹസ്യങ്ങൾ കേൾക്കുന്നു.

മഴയൊഴുകി വരുമ്പോൾ 
ചോരുന്ന പാറയിലൂടെ 
ചെടികൾ പാട്ടുപാടുമ്പോൾ
പാറകൾ താളം കൊട്ടുന്നു.

ഒരു ദിവസം
ഒരു ചെടി പറഞ്ഞു:
“ഞാൻ ഒരു റോസാപ്പൂവല്ല.
ഞാൻ ഒരു ചുവന്ന ചുണ്ടാണ്!”


Related Articles