"ഇങ്ങനെ കണ്ണിലേയ്ക്ക് നോക്കി എത്ര നേരം ഇരിക്കാനാ ഭാവം?" അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ നാണം കനത്തു, കവിൾ തുടുത്തു.
"സത്യത്തിൽ ഈ ജന്മം മുഴുവൻ തന്നെ നോക്കി ഇരിക്കാനാണ് എനിക്കിഷ്ടം…." അയാളുടെ ശബ്ദത്തിൽ നിറയെ അവളോടുള്ള പ്രണയം!
"ഞാൻ എന്ത് പുണ്യം ചെയ്തിട്ടാ നിന്നെ കിട്ടിയത്..? എനിക്ക് ഇതുവരെ ഉത്തരം കിട്ടാത്ത ഒരു ചോദ്യാ അത്…" അയാളുടെ കവിളിൽ അവൾ ചുണ്ടമർത്തി.
“നിന്റെ സ്കിൻ എന്ത് സോഫ്റ്റാന്ന് അറിയുവോ?!!!” അയാളുടെ വാക്കുകളിൽ തേനൂറി…
