സ്വപ്നത്തിൽ കണ്ട പക്ഷിക്ക് നീലനിറം. അത് തീയിൽ ചവിട്ടി നടന്നു. കൊടുങ്കാറ്റിനെ ഭയന്നില്ല. വ്യാഘ്രത്തിൻ്റെ അതിഥിയായി. മദയാനയെ തളച്ചില്ല. മുൾപ്പടർപ്പിൽ കൂടുകൂട്ടി ചുള്ളിക്കമ്പുകൾ ഒടിച്ചില്ല. ഇറയത്ത് നിന്നു. പേമാരി കൊണ്ടില്ല. മനസ്സിൻ്റെ നീലജ്വാല ആളിപ്പടർന്നു. വാട്ടർബെഡ്ഡിനും നീലനിറം. വാർന്നൊഴുകിയ നീലജലം ചിറകടിച്ചുയരുന്നു. ഒരു പുരുഷായുസ്സിനെ മറികടക്കുന്നു. നീല തീവിഴുങ്ങിപ്പക്ഷിയായ്!
Summary: Waterbed, poem by Unnikrishnan Muthukulam
