മകള്‍
അതൊരു ഗുഹയായിരുന്നു. മുകളില്‍ ഒന്നു രണ്ടു മിന്നാമിനുങ്ങുകള്‍ പറന്നു നടന്നു. പഴമയുടെ ഗന്ധം പാറകളില്‍ തങ്ങി നിന്നു. കാറ്റും മഴയും ഗുഹാമുഖത്ത് തടയപ്പെട്ടു.
കലശലായ ഭയത്തോടെയാണ് അവളെളല്ലാ ദിവസവുമെഴുന്നേറ്റ് ഗുഹ വൃത്തിയാക്കുന്നത്. ഒരു നീറ്റല്‍ തൊണ്ടക്കുഴിയില്‍ നിന്ന് ശരീരമാകെ പടരും. കൈകാലുകള്‍ വിറയ്ക്കും. പതിയെ, അവളുടെ ചിന്തകള്‍ ഒറ്റപ്പെടലിന്റെ ഗര്ത്തത്തിലേക്കാഴ്ന്നു പോകും.
''അവള് സൂര്യനെ വിളിച്ചുണര്‍ത്തിയില്ല. കാറ്റിനെ തടഞ്ഞില്ല,'' ഭര്‍ത്താവ്. തുടര്‍ന്നു, ''ഞാനവളെ പട്ടിണിയ്ക്കിട്ടിട്ടുമവള് ജീവിക്കുന്നു.''
