“നീലിമ റെയിൻകോട്ടെടുത്തില്ലേ..? മുഴുവൻ നനഞ്ഞല്ലോ”
ദീപ്തി ടീച്ചറുടെ ശബ്ദം കേട്ടപ്പോഴാണ് താൻ നിന്ന് നനയുകയായിരുന്നുവെന്ന ബോധം നീലിമക്കുണ്ടായത്.
“എടുത്തിട്ടുണ്ട്. സ്കൂട്ടറിലാണ്” , നീലിമ ദീപ്തിയുടെ മുഖത്തേക്ക് നോക്കി ഒരു ചിരി വരുത്താൻ ശ്രമിച്ചു
“എന്തുപറ്റി നീലിമ? ഇന്ന് ക്ലാസ്സിലെന്തെങ്കിലും… മുഖം വല്ലാതിരിക്കുന്നല്ലോ..”
