ആളുകേറാ തൊടി ആടുകേറാ തൊടി

Readers Ink

ആളുകേറാ തൊടി ആടുകേറാ തൊടി


വിഷു തലേന്നിന് കൊന്ന പൊട്ടിക്കാൻ ഇറങ്ങിയിട്ട് കാര്യമൊന്നുമില്ല. മുക്കാൽ കൊന്നയും വീട്ടില് ഫ്രിഡ്ജ് ഉള്ളവർ രണ്ടീസം മുന്നേ തന്നെ ഒടിച്ചെട്ത്ത് കൊണ്ടോയിണ്ടാവും. പിന്നെ ഉള്ളത് എത്താ കൊമ്പത്തും. ജയൻ്റെ വീട്ടിൽ ഫ്രിഡ്ജ് ഇല്ല, തലേ ദിവസം പൊട്ടിച്ച് വെള്ളം തളിച്ച് വച്ചാലെ കാര്യമുള്ളൂ. അത് കൊണ്ട് തന്നെ വിഷു പ്രമാണിച്ച് രണ്ട് മൂന്നീസം മുന്നേ തന്നെ പൂത്ത കൊന്നക്കടിയിൽ കൂട്ടം കൂടി നിന്ന് തോട്ടികൊണ്ട് കുത്തിയും കൊമ്പോടിച്ചും കൊന്ന പൊട്ടിക്കുന്ന പരിപാടിക്ക് ജയനെ കിട്ടില്ല.

അങ്ങനെ കാഴ്ച കണ്ട് നിക്കണ ജയനോട്, "എടാ കൊന്ന പോട്ടിച്ചോ ഞങ്ങടെ ഫ്രിഡ്ജിൽ വെക്കാമെന്ന 'വിനീതിൻ്റെ വാഗ്ദാനം' "വേണ്ട" എന്നൊരു തലയാട്ടലിൽ ജയൻ ഒതുക്കി.

കഴിഞ്ഞതിൻ്റെ മുന്നേ കൊല്ലം വിനീതിൻ്റെ വാക്ക് വിശ്വസിച്ച് ഒരു കെട്ട് കൊന്ന ഫ്രിഡ്ജില് വെക്കാൻ കൊടുത്തു. അതിൽ നിന്ന് ഒരു വലിയ പങ്കും അവൻ്റെ "ലൈനിന്" മറിച്ച് കൊടുത്തിട്ട് ബാക്കിയാണ് ജയന് കിട്ടിയത്. കൊന്ന കിട്ടാൻ ചാടിയും, മരത്തിലുരഞ്ഞും ഉണ്ടായ മുറിവ് മിച്ചം. മേലും മനസ്സിലും നീറ്റലോടെ ആണ് കഴിഞ്ഞ വിഷു ആഘോഷിച്ചതും.


Related Articles