വഴികളായ വഴികളെല്ലാം നടന്നു
കണ്ടുകിട്ടിയില്ല.
കുളിക്കാനും നനക്കാനും പോയ പെണ്ണാണ്
അമ്മയ്ക്കിരിപ്പുറച്ചില്ല.
കാവേരിയ്ക്കാഴമുണ്ട്.
തണുത്തവെള്ളം ഉയിരിലേക്കു പകർന്ന്
പെണ്ണ് കണ്ണുകൾ മെല്ലെയടച്ചു.
കാത്തിരുന്നു മടുത്ത സന്ധ്യ
വീടിന്റെ ഉമ്മറത്തു നിന്നും
മെല്ലെ പിൻവലിഞ്ഞു.
