കഥയെഴുത്ത്

Readers Ink

കഥയെഴുത്ത്


മേശപ്പുറത്തെ കടലാസുകള്‍ എടുത്ത് ഒരിക്കല്‍ക്കൂടി വായിക്കുവാന്‍ ഭയം തോന്നി. ഒരു സാധാരണ കഥയാണ് എഴുതാന്‍ തുനിഞ്ഞത്. ഒരെഴുത്തുകാരിയുടെ തിരക്കുകളും അവള്‍ നേരിടുന്ന പ്രശ്‌നങ്ങളും. പക്ഷേ എഴുതിവന്നപ്പോള്‍ അത് മറ്റൊരു കഥയായി രൂപാന്തരം പ്രാപിച്ചു. ചിലപ്പോള്‍ അങ്ങനെയാണ്. ഉദ്ദേശിച്ച കഥയാവില്ല കടലാസിലേക്ക് ഊര്‍ന്നുവീഴുന്നത്. വിരലിനും മനസ്സിനുമിടയില്‍ ചിലപ്പോള്‍ ദൈവത്തിന്റെ കടലുകളുണ്ട്.

നിന്റെ കഥയെഴുത്ത് കാരണം എനിക്കിപ്പോള്‍ ഓഫീസിലേക്ക് പോകാന്‍ വയ്യ. മറുപടി പറഞ്ഞ് പറഞ്ഞ് മടുത്തു!

ഇന്നലെ ഭര്‍ത്താവ് ക്ഷോഭിച്ചു. അയാളുടെ വാക്കുകളുടെ മുനകള്‍ ഹൃദയത്തില്‍ കുപ്പിച്ചില്ലുകളായി തറച്ചു, രക്തം ഒഴുകി. വേദന ശരീരത്തിലാകമാനം ഒരു ജ്വരംപോലെ പടര്‍ന്നു. കഥയിലൂടെ ആരെയും മുറിപ്പെടുത്താനോ വേദനിപ്പിക്കാനോ ആഗ്രഹിച്ചിട്ടില്ല. അതെപ്പോഴും സ്‌നേഹമാണ് പങ്കുവെയ്ക്കുന്നത്. ഓരോ കഥയും സ്‌നേഹത്തിന്റെ അജ്ഞാത കടലുകളാണ്. നമ്മുടെ മാധവിക്കുട്ടിയുടെ എഴുത്തുപോലെ കഥയിലെ ഓരോ വാക്കിലൂടെയും സ്‌നേഹത്തിന്റെ ഉറവപൊട്ടിയൊഴുകണം. ഒരോ കഥയും സ്‌നേഹത്തിന്റെ കടലുകളെ സൃഷ്ടിക്കണം. ഓരോ തവണ പേനയെടുക്കുമ്പോഴും അവള്‍ സ്വയം ബോധ്യപ്പെടുത്തുമായിരുന്നു.


Related Articles