പ്ലാപ്പളം

Readers Ink

പ്ലാപ്പളം


വലിയൊരു വരിക്കച്ചക്ക നാലായി മുറിച്ചശേഷം അതിൽനിന്നൊരു ചുളയെടുത്ത് തിന്നുനോക്കി. അസാധ്യ മധുരം.

ഇവിടെ ജൂൺ, ജൂലൈ മാസങ്ങളിലാണ് ചക്കപ്പഴത്തിന്റെ സീസൺ. അഴുക്കും ചെളിയും നിറഞ്ഞ മഴക്കാലത്ത് അധികമാരും ചക്കപ്പഴം എടുക്കാറില്ല. ഇപ്പോൾ മഴക്കാലം വൈകുന്നതുകൊണ്ടാവും ഇത്ര മധുരം. ഏലത്തിന്റെ കൃഷി തുടങ്ങിയതിൽ പിന്നെ സ്ഥിരമായി വെള്ളവും വളവും ചെല്ലുന്നതുകൊണ്ട് ചക്കകൾക്കെല്ലാം ഇരട്ടി വലിപ്പമാണ്. ചുളകൾക്കുമതേ മുഴുപ്പും കനവും.

നാല് പുളപ്പുകളിൽ ഒന്നുമാത്രം അരക്ക് കളഞ്ഞെടുത്ത് പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞുകെട്ടി സ്‌കൂട്ടറിന്റെ സീറ്റ്ബോക്സിൽ വച്ചു. ബാക്കി മൂന്ന് പുളപ്പുകളുമെടുത്ത് പറമ്പിലേക്കിട്ടു. അപ്പോൾ ചെറിയൊരു വിഷമം തോന്നി. അപ്പന്റെ ചെറുപ്പകാലത്തൊക്കെ ചക്കകൊണ്ട് പട്ടിണിമാറ്റിയിരുന്ന ഒരുപാടുപേരുണ്ടായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ ചെറുപ്പത്തിലും അതേ ഇഷ്ടത്തോടെയാണ് കുട്ടികൾ ചക്കപ്പഴം തിന്നിരുന്നത്. പക്ഷേ, ഇപ്പോഴത് ആർക്കും വേണ്ടാതായി. ഈച്ചയും അരക്കും മണവുമുള്ളതുകൊണ്ട് വീട്ടിലും പറമ്പിലുമൊക്കെ ചക്കപ്പഴമൊരു ശല്യമായി മാറിയിരിക്കുന്നു.


Related Articles