ഒറ്റാൽ പോര്

Readers Ink

ഒറ്റാൽ പോര്


ഭാമുനിയിലെ ചേറ് കുഴഞ്ഞ്, കാലുകൾ ഉറച്ച് നിൽക്കാതെ തെന്നുകയാണ്. സാമന്ത് തൻ്റെ ഒറ്റാൽ മുറുകെ പിടിച്ചു. വാശിയേറിയ മത്സരമാണ് നടക്കാൻ പോകുന്നത്. ആഘോഷം കഴിഞ്ഞ് തൂക്കി നോക്കുമ്പോൾ ഏറ്റവും കൂടുതൽ മീൻ ആരാണ് പിടിക്കുന്നത് എന്ന് പ്രേമും ആയി താൻ എല്ലാവർഷവും ബെറ്റ് വക്കാറുണ്ട്. കഴിഞ രണ്ട് തവണയും പ്രേമിന് തന്നെയായിരുന്നു വിജയം. ഇത്തവണ വിട്ടുകൂടാ!

ഭാമുനിയിൽ ഇപ്പോൾ നിറഞ്ഞ ആൾക്കുട്ടമാണ്. ഒരു ഗ്രാമം തന്നെ അവിടെ ഉണ്ട്. എല്ലാവരും ഒറ്റാലുകൾ വച്ച് തയാറായി തന്നെയാണ് നിൽക്കുന്നത്. കുറച്ചകലെ നിന്നും പ്രേം ഇങ്ങോട്ട് നോക്കി ഗോഷ്ടി കാണിച്ചു. കാണിച്ചു തരാമെന്ന് കൈ കൊണ്ട് താക്കീത് നൽകി കാത്തിരുന്നു.

മീൻ പിടുത്തം തുടങ്ങണമെങ്കിൽ 'സീയം ദാ' വന്ന് മീൻതീറ്റയെറിഞ്ഞ് തുടക്കം കുറിക്കണം. പിന്നെ കണ്ണും മെയ്യും മറന്നുള്ള പോരാട്ടമായിരിക്കും


Related Articles