പൂമുഖത്തിന്റെ പടിയിലിരുന്ന്
നട്ടുച്ച മുഖം നോക്കുന്നു.
വിയർപ്പുകണങ്ങൾ
ഒപ്പിയെടുത്ത് കാറ്റ്
യാത്ര പോകുന്നു.
പത്തായത്തിന്റെ
പൊളിപ്പലകയിൽ
എലികൾ തിടുക്കം കൂട്ടുന്നു.
പൊട്ടിയ കണ്ണാടിയിൽ
ഗതകാലസൗന്ദര്യം
മങ്ങിയ സിന്ദൂരം ചാർത്തുന്നു.
ചുമരിൽ ബാല്യത്തിൻ കരിക്കട്ടകൾ
കോറിയിട്ട ചിത്രങ്ങൾ ഒളിഞ്ഞുനോക്കുന്നു.
ഈ കിടപ്പിലും
എന്നെ മാടിവിളിക്കുന്നു
ഊന്നുവടി
കൈയെത്താദൂരത്ത്.
