തയ്യാറാണ്,
പല നിറങ്ങളിൽ
പല വലിപ്പത്തിൽ
പല രൂപങ്ങളിൽ.
വിരോധി
വിരുദ്ധൻ
ദ്രോഹി
ഒറ്റുകാരൻ
അങ്ങനെയങ്ങനെ.
ചുണ്ടനക്കുകയേ വേണ്ടൂ.
വിരലുയർത്തുകയേ വേണ്ടൂ
ചരിത്രത്തിന്റെ തിരശ്ശീല മാറ്റുകയേ വേണ്ടൂ.
സത്യങ്ങളുടെ കാലാൾപ്പടയെ നിരത്തുകയേ വേണ്ടൂ.
നോക്കൂ,
ഈ മുദ്രകൾ നിങ്ങൾക്കുള്ളതാണ്.
അവയ്ക്ക് നീരാടാൻ
ഒരിക്കലും മായ്ക്കാനാവാത്ത മഷി തയ്യാറാണ്.
