മിഅ്റാജ് 

Readers Ink

മിഅ്റാജ് 


(പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് ജറുസലേമിലെ മസ്ജിദുൽ അഖ്സയിലേക്കും അവിടെ നിന്ന് ഏഴ് ആകാശങ്ങളിലൂടെ അല്ലാഹുവിലേക്കും നടത്തിയ അത്ഭുതകരമായ രാത്രിയാകാശയാത്രയാണ് മിഅ്‌റാജ്).

ഒരിക്കലും അതുവരെ കണ്ടിട്ടില്ലാത്ത 
ആകാശത്തിലെ മേഘപാളികൾ 
ഇറങ്ങിവന്ന് 
എൻ്റെ വെളുത്ത മുടിയിഴകളെ 
തഴുകിപ്പോകുന്നു,  

തണുഞ്ഞ പഞ്ഞിക്കെട്ടുപോലുള്ള  
ചുംബനംകൊണ്ട് പുണരുന്നു. 
ചിലപ്പോൾ 
ഉണങ്ങാത്ത മുറിവിൽ 
പടരുന്ന വേദനയായി
ശരീരം പകുത്തുകൊണ്ട് 
പറന്നുപോകുന്നു.


Related Articles