വല്ല്യസാര്‍

Readers Ink

വല്ല്യസാര്‍


രു വെള്ളിയാഴ്ച്ച ദിവസം. ഇത്തിരി വൈകിയാണ് സ്‌കൂളിലെത്തിയത്. പതിവുപോലെ വല്ല്യസാര്‍ വരാന്തയില്‍ നില്‍പ്പുണ്ട്. ഒപ്പം ഒരു ചെറിയ കുട്ടിയും മുതിര്‍ന്ന ഒരാളും. എന്തോ കാര്യഗൗരവമായി അവര്‍ വര്‍ത്തമാനത്തിലാണ്. കുട്ടി എന്നെ നോക്കി ചിരിച്ചു. ഞാനും ഒരു ചിരി സമ്മാനിച്ചു. പക്ഷേ അവനതു ഗൗനിക്കാതെ മുതിര്‍ന്ന മനുഷ്യനെ ഞോണ്ടി കൊണ്ട് എന്തോ പറഞ്ഞു. അയാള്‍ തല ചെരിച്ച് എന്നെ നോക്കി. പെട്ടെന്നാണ് വല്ല്യസാര്‍ എന്നെ കണ്ടത്.

'നിക്കടാ അവിടെ, ഇവിടെ വാടാ..' ഒരലര്‍ച്ച. പാമ്പ് തവളയെ പിടിച്ച പോലെ. ഒരു വല്ലാത്ത ഒച്ച.

'എന്റെ ബദരീങ്ങളെ' വല്ല്യസാറിന്റെ കണ്ണില്‍ എന്നെ കാട്ടരുതെന്ന് എത്ര തവണ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ആ പിച്ചള വളയമിട്ട ചൂരല്‍ എന്റെ ചന്തിയ്ക്ക് കൊള്ളാതെ കാത്തോളണമെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്.. എന്നിട്ടും. ദാ ഇപ്പോള്‍.!


Related Articles